Connect with us

Kerala

ബാര്‍ കേസിലെ സുപ്രീംകോടതി വിധി നിരാശാജനകം: വി എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കേസിലെ സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന വിധി ജനന്മയ്ക്ക എതിരാണ്. വിധി നിര്‍ഭാഗ്യകരമായിപ്പോയെന്നും സുധീരന്‍ പറഞ്ഞു. ജനന്മ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ നയങ്ങള്‍ കൊണ്ടുവരുമ്പോള്‍ കോടതി അത് ദുര്‍ബലപ്പെടുത്തുകയാണ്. ഇത് ജനങ്ങള്‍ക്ക് ദോഷം വരുത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ബൈര്‍ലൈസന്‍സ് വിഷയത്തില്‍ സുപ്രീകോടതിയെ സമീപിച്ചത് തിരക്കിട്ടായിപ്പോയെന്ന് മുസ്‌ലിം ലീഗ് നേതാവ് കെപിഎ മജീദ് പറഞ്ഞു. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്നലെ തള്ളിയിരുന്നു. സര്‍ക്കാരിന്റെ മദ്യനയം വികലമാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.