Connect with us

National

ഒബാമക്ക് സഞ്ചരിക്കാന്‍ 'ബീസ്റ്റ്' എത്തി

Published

|

Last Updated

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമായ “ബീസ്റ്റ്” ഡല്‍ഹിയിലെത്തി. പ്രോട്ടോകോള്‍ അനുസരിച്ചെങ്കില്‍, ഔദ്യോഗിക വാഹനത്തില്‍ വിദേശത്ത് സഞ്ചരിക്കാത്ത ആദ്യ പ്രസിഡന്റായി ബരാക് ഒബാമ മാറുമായിരുന്നു. പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ വാഹനത്തിലാണ് വിദേശത്തെ മുഖ്യാതിഥി എത്തേണ്ടത്.
പ്രസിഡന്റായിരുന്ന ജോണ്‍ എഫ് കെന്നഡിയുടെ വധത്തെ തുടര്‍ന്നാണ് ഇത്തരമൊരു കവചിത അത്യാധുനിക വാഹനത്തിന് രൂപകല്‍പ്പന ചെയ്തത്. എട്ട് ഇഞ്ച് കനത്തിലുള്ള ബോഡി കവചവും അഞ്ച് ഇഞ്ച് കനത്തിലുള്ള ബുള്ളറ്റ്പ്രൂഫ് വിന്‍ഡോകളുമുണ്ട്. രാസ ആക്രമണത്തില്‍ നിന്ന് വരെ യാത്ര ചെയ്യുന്നവരെ ഇത് സംരക്ഷിക്കും. വാതിലുകള്‍ ബോയിംഗ് 757 വിമാനത്തിന് തുല്യമാണ്. ടയറുകള്‍ കേടായാല്‍ പോലും യാത്രക്കിടെ നിന്നുപോകാത്ത രീതിയിലാണ് വീലുകള്‍ സംവിധാനിച്ചിരിക്കുന്നത്. പൊട്ടിത്തെറിക്കാത്ത രീതിയിലാണ് എണ്ണ ടാങ്ക്.

Latest