Connect with us

Kerala

മന്ത്രിസ്ഥാനത്തേക്ക് പേര് വലിച്ചിഴക്കുന്നത് ഖേദകരം: ജോസ് കെ മാണി

Published

|

Last Updated

കോട്ടയം: കെ എം മാണിയുടെ രാജിയെ കുറിച്ച് പാര്‍ട്ടിയില്‍ യാതൊരു ചര്‍ച്ചയും നടക്കാത്ത സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴക്കുന്നത് ഖേദകരമാണെന്ന് ജോസ് കെ മാണി എം പി. മാണിക്കെതിരായ ആരോപണത്തിന് വിശ്വാസ്യതയില്ലെന്നിരിക്കെ രാജിയാവശ്യത്തിന് പ്രസക്തിയില്ല. പാര്‍ട്ടി ആലോചിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

എം പി എന്ന നിലയില്‍ പാര്‍ട്ടിയും ജനങ്ങളും ഏല്‍പിച്ച ഉത്തരവാദിത്തം നല്ല നിലയില്‍ നിറവേറ്റാനാണ് താനിപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാണി രാജിവെച്ചാല്‍ ജോസ് കെ മാണിയെ മന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പറഞ്ഞിരുന്നു.

Latest