Connect with us

Kerala

ജോര്‍ജിനെ തള്ളി കേരള കോണ്‍ഗ്രസ്; ജോര്‍ജ് പറയുന്നത് പാര്‍ട്ടി നിലപാടല്ല

Published

|

Last Updated

കോട്ടയം: ബാര്‍ കോഴ വിവാദത്തില്‍ പി സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ക്ക് പാര്‍ട്ടി നിലപാടുമായി യാതൊരു ബന്ധവുമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം). മാണിയുടെ രാജിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. നേതാക്കളെ കരിതേച്ചു കാണിക്കാനാണ് പി സി ജോര്‍ജ് ശ്രമിക്കുന്നതെന്നും കേരള കോണ്‍ഗ്രസ് നേതൃത്വ വ്യക്തമാക്കി.

പാര്‍ട്ടിക്കെതിരായ നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാന്‍ എല്ലാ നേതാക്കളും ഒരുമിച്ച് നില്‍ക്കണം. ജോസ് കെ മാണിയുടെ പേര് മന്ത്രി സ്ഥാനത്തേക്ക് വലിച്ചിഴച്ചത് ഖേദകരമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ കാര്യങ്ങള്‍ മനസിലാക്കാതെയാണ് തനിക്കെതിരായ പ്രതികരണങ്ങളെന്ന് പി സി ജോര്‍ജ് പറഞ്ഞു. പ്രസ്താവന ഇറക്കിയവര്‍ക്ക് കുറച്ചു കഴിയുമ്പോള്‍ കാര്യങ്ങള്‍ തനിയെ മനസിലാകും. പ്രസ്താവന ഇറക്കിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എല്ലാം താമസിച്ചാണ് മനസിലാക്കുന്നത്. ഈ പറഞ്ഞത് ജോയി എബ്രഹാമിന്റെ അഭിപ്രായം മാത്രമാണ്. പാര്‍ട്ടിയുടെ അഭിപ്രായം കമ്മിറ്റി കൂടിയ ശേഷമാണ് അറിയിക്കേണ്ടത്. പ്രവര്‍ത്തകരുടെ മനോവീര്യം തകരാതിരിക്കാനാണ് ചിലതൊക്കെ പറഞ്ഞതെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

Latest