Connect with us

International

ബന്ദിയാക്കിയ ജപ്പാനീസ് പൗരനെ ഇസില്‍ വധിച്ചു

Published

|

Last Updated

ടോക്യോ: ഇസില്‍ തീവ്രവാദികളുടെ തടവില്‍ കഴിയുന്ന രണ്ട് ജപ്പാന്‍ പൗരന്‍മാരില്‍ ഒരാളെ വധിച്ചതായി റിപ്പോര്‍ട്ട്. ഇസില്‍ അനുകൂല വെബ്‌സൈറ്റിലാണ് ബന്ദിയെ തലയറുക്കന്ന ദൃശ്യം പ്രത്യക്ഷപ്പെട്ടത്. വീഡിയോയുടെ ആധികാരികത പരിശോധിച്ച് വരികയാണെന്ന് ജപ്പാന്‍ ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഷിദെ സുഗ പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാന്‍ ഇരുപത് കോടി ഡോളര്‍ തീവ്രവാദികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് അവര്‍ മുന്നോട്ടു വെച്ച അന്ത്യശാസന തീയതി കഴിഞ്ഞതിന് പിറകേയാണ് വീഡിയോ പുറത്തു വന്നത്. ഇസിലിന്റെ പിടിയിലായിരുന്ന സൈനിക കോണ്‍ട്രാക്ടര്‍ ഹരുണ യുകാവായെ തലയറുക്കുന്ന ദൃശ്യമാണ് പുറത്തു വന്നത്. ഇത് അതിക്രൂരമായ പ്രവൃത്തിയാണ്. ഇത് സത്യമാണെങ്കില്‍ രാജ്യത്തിന് താങ്ങാവുന്നതിലുമപ്പുറമാണെന്ന് സുഗ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കെന്‍ജി ഗോട്ടോയെന്ന ജപ്പാനീസ് ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനാണ് ഇസില്‍ പിടിയിലുള്ള രണ്ടാമന്‍. ഇദ്ദേഹത്തെ സിറിയയില്‍ വെച്ച് കഴിഞ്ഞ വര്‍ഷമാണ് ബന്ദിയാക്കിയത്. ഇയാളെ മോചിപ്പിക്കാന്‍ ജോര്‍ദാനില്‍ കസ്റ്റഡിയിലുള്ള ഇസില്‍ അംഗത്തെ മോചിപ്പിക്കണമെന്ന പുതിയ ആവശ്യം ഇസില്‍ മുന്നോട്ടു വെച്ചിട്ടുണ്ട്.