Connect with us

Gulf

ഖത്തര്‍ ആര്‍ എസ് സിക്ക് പുതിയ സാരഥികള്‍

Published

|

Last Updated

ദോഹ: രിസാല സ്റ്റഡി സര്‍ക്കിള്‍ ഖത്തര്‍ നാഷണല്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്‍ ജലീല്‍ ഇര്‍ഫാനി (ചെയര്‍മാന്‍), അബ്ദുല്‍ അസീസ് കൊടിയത്തൂര്‍ (ജനറല്‍ കണ്‍വീനര്‍), മുഹ്‌യദ്ധീന്‍ ഇരിങ്ങല്ലൂര്‍ (സംഘടന), ഹാരിസ് മൂടാടി (സ്റ്റുഡന്റ്‌സ്), അമീര്‍ തളിക്കുളം (കലാലയം), ഹബീബ് മാട്ടൂല്‍ (വിസ്ഡം), ശക്കീര്‍ തേഞ്ഞിപ്പാലം (ഫിനാന്‍സ്), സലീം സഖാഫി (ട്രൈനിംഗ്), സജ്ജാദ് മീഞ്ചന്ത (രിസാല) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ജമാലുദ്ദീന്‍ അസ്ഹരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം ഐ സി എഫ് ഖത്തര്‍ നാഷണല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് കൗണ്‍സില്‍ കണ്‍വീനര്‍ അലി അക്ബര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. ഹാരിസ് വടകര, നൗഷാദ് അതിരുമട, എന്നിവര്‍ സംസാരിച്ചു.
ഉമര്‍ കുണ്ടുതോട് സ്വാഗതവും അബ്ദുല്‍ അസീസ് കൊടിയത്തൂര്‍ നന്ദിയും പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ദോഹ, അസീസിയ, മദീന ഖലീഫ, അല്‍ ഖോര്‍ സോണ്‍ യുവ സമ്മേളനങ്ങളില്‍ പുതിയ സോണ്‍ നേതൃത്വത്തെ തെരഞ്ഞെടുത്തു. ദോഹ സോണ്‍ ഇസ്മഈല്‍ ബുഖാരി (ചെയര്‍മാന്‍), സാജിദ് മാട്ടൂല്‍ (കണ്‍വീനര്‍), അസീസിയ സോണ്‍ ശംസുദ്ധീന്‍ സഖാഫി (ചെയര്‍മാന്‍), ശഫീഖ് കണ്ണപുരം (കണ്‍വീനര്‍), അല്‍ഖോര്‍ സോണ്‍ ഉബൈദ് അസ്‌ലമി (ചെയര്‍മാന്‍), അശ്‌റഫ് വെളിയംകോട് (കണ്‍വീനര്‍), മദീന ഖലീഫ സോണ്‍ ശംസുദ്ധീന്‍ അസ്ഹരി (ചെയര്‍മാന്‍), ശംസുദ്ധീന്‍ ചേര്‍ത്തല (കണ്‍വീനര്‍).

Latest