Connect with us

National

ഒബാമക്ക് ഗാര്‍ഡ് ഓഫ് ഓണര്‍: ചരിത്രത്തിലിടം പിടിച്ച് പൂജാ താക്കൂര്‍

Published

|

Last Updated

ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ബരാക് ഒബാമക്ക് രാഷ്ട്രപതി ഭവനില്‍ ഗാര്‍ഡ് ഓഫ് ഓണല്‍ നല്‍കിയ പൂജാ താക്കൂര്‍ ചരിത്രത്തിലിടം പിടിച്ചു. രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലാദ്യമായാണ് ഗാര്‍ഡ് ഓഫ് ഓണറിന് ഒരു വനിത നേതൃത്വം നല്‍കുന്നത്. എയര്‍ഫോഴ്‌സില്‍ വിംഗ് കമാന്‍ഡറാണ് പൂജാ താക്കൂര്‍.

ലോകത്തിലേറ്റവും ശക്തമായ സൈന്യത്തിന്റെ തലവന് ഗാര്‍ഡ് ഓഫ് ഓണറിന് നേതൃത്വം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പൂജാ താക്കൂര്‍ പ്രതികരിച്ചു. കൂടുതല്‍ വനിതകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ തന്റെ നേട്ടം പ്രചോദനമാവുമെന്ന് പൂജ പറഞ്ഞു.

തിങ്കളാഴ്ച്ച നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിലും വനിതാ ഓഫീസര്‍മാര്‍ നിര്‍ണായക പങ്കുവഹിക്കും. ചരിത്രത്തിലാദ്യമായാണ് വിവിധ സേനകളുടെ വനിതാ വിഭാഗങ്ങള്‍ റിപ്പബ്ലിക് ദിന പരേഡ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.