Kerala
കാലോചിതമായ പരിഷ്‌കരങ്ങള്‍ക്ക് പാര്‍ട്ടി തയ്യാറാകണമെന്ന് എം എ ബേബി
കൊല്ലം: കാലോചിതമായ പരിഷ്‌കാരങ്ങള്‍ക്ക് പാര്‍ട്ടി തയ്യാറാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കെ എം മാണി ബജറ്റ് അവതരിപ്പിക്കുകയാണെങ്കില്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശവപ്പെട്ടിയിലടിക്കുന്ന അവസാനത്തെ ആണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍എസ്പി മുന്നണി വിട്ടതും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയവും സമ്മേളനത്തില്‍ ചര്‍ച്ചയായി. ആര്‍എസ്പി മുന്നണി വിട്ടത് നിരാശയായെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടി പറയുന്നു. മുന്നണി വിടാനുണ്ടായ സാഹചര്യം വിലയിരുത്തണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
---- facebook comment plugin here -----