Connect with us

Ongoing News

ത്രിരാഷ്ട്ര പരമ്പര: ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിച്ചു

Published

|

Last Updated

സിഡ്‌നി: ത്രിരാഷ്ട്ര പരമ്പരയിലെ ഇന്ത്യാ-ഓസ്‌ട്രേലിയ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇരു ടീമുകള്‍ക്കും രണ്ട് പോയിന്റ് വീതം ലഭിച്ചു. മഴമൂലം വൈകിത്തുടങ്ങിയ മത്സരം 44 ഓവറാക്കി വെട്ടിച്ചുരുക്കി ആരംഭിച്ചെങ്കിലും ഇന്ത്യ 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സില്‍  നില്‍ക്കേ വീണ്ടും മഴയെത്തുകയായിരുന്നു.
13 പന്തില്‍ 8 റണ്‍സെടുത്ത ധവാനും 24 പന്തില്‍ 23 റണ്‍സെടുത്ത റായിഡുവുമാണ് പുറത്തായത്. 50 പന്തില്‍ 28 റണ്‍സുമായി രഹാനെയും 9 പന്തില്‍ 3 റണ്‍സുമായി കോഹ്‌ലിയും ക്രീസില്‍ നില്‍ക്കെയാണ് മഴയെത്തിയത്. സ്റ്റാര്‍ക്കും മാര്‍ഷുമാണ് വിക്കറ്റെടുത്തത്. ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ ജയിക്കാത്ത ഇന്ത്യയ്ക്ക് അടുത്ത മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാലേ ഫൈനലില്‍ കടക്കാനാകൂ.

---- facebook comment plugin here -----

Latest