Connect with us

Kerala

പിള്ളയേയും ജോര്‍ജിനേയും താക്കീത് ചെയ്യണമെന്ന് ലീഗ്

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന പ്രസ്താവനയുമായി മുന്നോട്ട് വരുന്ന ആര്‍ ബാലകൃഷ്ണപിള്ളയ്‌ക്കെതിരെയും പി സി ജോര്‍ജിനെതിരെയും ലീഗ് നിലപാട് കടുപ്പിക്കുന്നു. ഇരു നേതാക്കളേയും പുറത്താക്കാന്‍ ലീഗ് ആവശ്യപ്പെടില്ല. എന്നാല്‍ ഇരുവരേയും താക്കീത് ചെയ്യണമെന്നാണ് ലീഗ് നിലപാട്.
ബാലകൃഷ്ണപിള്ളയെ പുറത്താക്കണമെന്ന് ലീഗ് ആവശ്യപ്പെടില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്നാല്‍ മുന്നണി മര്യാദ ലംഘിക്കരുതെന്ന് ലീഗ് ആവശ്യപ്പെടും. പഞ്ചായത്ത് വരാനിരിക്കെ പരസ്യപ്രസ്താവനകള്‍ മുന്നണിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയില്‍ നിന്നുള്ള പരസ്യപ്രസ്താവന തെറ്റാണ്. ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ല. ബാര്‍ കോഴക്കേസ് കെട്ടിച്ചമച്ചാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദും ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ബാര്‍ കോഴ സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇന്നാണ് നിര്‍ണായക യുഡിഎഫ് യോഗം.

Latest