Connect with us

National

വ്യാജ പീഡനക്കേസ് നല്‍കുന്ന സ്ത്രീകളെ ശിക്ഷിക്കുമെന്ന് ഡല്‍ഹി കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: വ്യാജ പീഡനക്കേസുകള്‍ നല്‍കുന്ന സ്ത്രീകള്‍ ശിക്ഷിക്കപ്പെടുമെന്ന് ഡല്‍ഹി കോടതി. ബലാത്സംഗത്തിലൂടെ ഇരക്കുണ്ടാകുന്ന അതേ മാനസികാവസ്ഥ തന്നെയാണ് വ്യാജ കേസുകളിലെ ആരോപണ വിധേയരാവുന്നവര്‍ക്കും ഉണ്ടാവുന്നത്. രാജ്യത്തെ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുന്നതിന് ഒരു കാരണം ഇത്തരം വ്യാജകേസുകളാണെന്നും കോടതി പറഞ്ഞു.

പീഡനക്കേസുകളിലെ കുറ്റാരോപിതരെ സമൂഹം ഒറ്റപ്പെടുത്തുകയും മുഖ്യധാരയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ പോലും കേസില്‍ ഉള്‍പ്പെട്ടയാള്‍ക്ക് അയാളുടെ അന്തസ് വീണ്ടെടുക്കാനാവില്ല. ജീവിതാവസാനംവരെ മാനക്കേടുമായി കേസില്‍ ഉള്‍പ്പെട്ടയാള്‍ ജീവിക്കേണ്ടിവരുമെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി വിരേന്ദര്‍ ഭട്ട് പറഞ്ഞു. ഡല്‍ഹിയിലെ ബിസിനസുകാരനെതിരെ ഒരു സ്ത്രീ നല്‍കിയ വ്യാജ പീഡനക്കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.