Connect with us

Health

രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പുതിയ ഉപകരണം വരുന്നു

Published

|

Last Updated

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമുള്ളവര്‍ സ്ഥിരമായി മരുന്ന് കഴിക്കുന്നതാണ് നിലവിലുള്ള സര്‍വസാധാരണയായ ചികില്‍സാ രീതി. എന്നാല്‍ ഇതിന് പരിഹാരമാവുകയാണ് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകരുടെ കണ്ടുപിടുത്തം. “കപ്ലു” എന്നാണ് പുതിയ ഉപകരണത്തിന്റെ പേര്. പേപ്പര്‍ ക്ലിപ്പിന്റെ വലിപ്പമുള്ള ഈ ഉപകരണം രക്തധമനിക്കും നാഡിക്കുമിടയില്‍ തുടയിലെ മുകള്‍ഭാഗത്താണ് ഘടിപ്പിക്കേണ്ടത്. അവിടെ മാത്രം അനസ്‌തേഷ്യ നല്‍കി 40 മിനിറ്റുകൊണ്ട് ഉപകരണം ഘടിപ്പിക്കാമെന്ന് ലണ്ടനിലെ ക്വീന്‍ മേരി സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

ധമനിക്കുള്ളിലെ രക്തയോട്ടം നേരിട്ട് നിയന്ത്രിക്കുകയാണ് കപ്ലു ചെയ്യുന്നത്. ശരീരത്തില്‍ ഘടിപ്പിച്ച് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉപകരണം പ്രവര്‍ത്തിച്ചു തുടങ്ങും. ഇതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ഗവേഷകര്‍ പഠിച്ചുവരികയാണ്.

Latest