Connect with us

Kerala

പാര്‍ട്ടി യോഗത്തില്‍ മാണിയും ജോര്‍ജും തമ്മില്‍ വാക്കേറ്റം

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ വിവാദം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയില്‍ രൂക്ഷമായ വാഗ്വാദം നടന്നതായി റിപ്പോര്‍ട്ട്. മാണി രാജിവയ്ക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. പി സി ജോര്‍ജിനെ അനുകൂലിക്കുന്ന ടി എസ് ജോണ്‍ ആണ് ആവശ്യം ഉയര്‍ത്തിയത്.
ബാര്‍ കോഴ ആരോപണം ഉയര്‍ന്ന സമയത്ത് തന്നെ രാജിവയ്‌ക്കേണ്ടതായിരുന്നെന്ന് ആവശ്യമുയര്‍ന്നു. മാണിയ്ക്ക് ഒറ്റയ്ക്ക് രാജിവയ്ക്കാന്‍ കഴിയില്ലെങ്കില്‍ എല്ലാവരും രാജിവയ്ക്കണമായിരുന്നെന്നും ജോണ്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് യോഗത്തില്‍ മാണിയും ജോര്‍ജും തമ്മില്‍ വാക്കേറ്റമുണ്ടായി. താന്‍ രാജിവയ്ക്കാന്‍ പറയാന്‍ പി സി ജോര്‍ജ് ആരാണെന്ന് മാണി ചോദിച്ചു. മാധ്യമങ്ങളുടെ നിര്‍ബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നെന്ന് ജോര്‍ജ് പറഞ്ഞു.

---- facebook comment plugin here -----

Latest