Connect with us

Eranakulam

ദിലീപ് - മഞ്ജു വാര്യര്‍ വിവാഹ മോചനക്കേസില്‍ ശനിയാഴ്ച വിധി

Published

|

Last Updated

കൊച്ചി: താര ദമ്പതികളായ ദിലീപും മഞ്ജുവാര്യറും തമ്മിലുള്ള വിവാഹ മോചനക്കേസില്‍ എറണാകുളം കുടുംബകോടതി ശനിയാഴ്ച വിധി പറയും. ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായി ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ കേസിലെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. കൗണ്‍സിലിംഗിന് ശേഷം ഒത്തുതീര്‍പ്പിന് അനുവദിച്ച ആറ് മാസത്തെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ദമ്പതികള്‍ കോടതിയില്‍ ഹാജരായത്.

ജൂലൈ 24നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും സംയുക്ത ഹരജി നല്‍കിയത്. മഞ്ജുവാര്യര്‍ തന്റെ നല്ല സുഹൃത്തായി തുടരും. കാരണം തന്റെ കുഞ്ഞിന്റെ അമ്മയാണല്ലോ അവര്‍ എന്നായിരുന്നു കോടതി വളപ്പില്‍ മാധ്യമങ്ങളുടെ ചാേദ്യത്തിന് ദിലീപിന്റെ മറുപടി.

---- facebook comment plugin here -----

Latest