Connect with us

National

ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു

Published

|

Last Updated

 ചെന്നൈ: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയന്തി നടരാജന്‍ കോണ്‍ഗ്രസ് വിട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് സോണിയക്ക് എഴുതിയ കത്ത് പുറത്ത വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്. മാധ്യമങ്ങളില്‍ വന്ന കത്ത് തന്റേത് തന്നെയെന്ന് രാജി അറിയിച്ചു കൊണ്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജയന്തി നടരാജന്‍ പറഞ്ഞു.
കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബമാണ് തന്റേത്. കോണ്‍ഗ്രസ് വിടുന്ന തനിക്ക് ഏറെ വേദന നിറഞ്ഞ ദിനമാണിതെന്ന് ജയന്തി പറഞ്ഞു. ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന പഴയ കോണ്‍ഗ്രസ് അല്ല ഇപ്പോള്‍. കേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ പറഞ്ഞത് എന്തിനെന്ന് ഇപ്പോഴും അറിയില്ല. പ്രധാനമന്ത്രിക്ക് താന്‍ രാജിവയ്ക്കുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. രാജിവച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി തനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയെന്നും ജയന്തി നടരാജന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ഇതുവരെ തന്ന എല്ലാ സ്ഥാനമാനങ്ങള്‍ക്കും നന്ദി അറിയിക്കുന്നു. മൂന്ന് പതിറ്റാണ്ടോളം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ തനിക്കെതിരെ ആര്‍ക്കെങ്കിലും എന്തെങ്കിലും അഴമിതി ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞാല്‍ വധശിക്ഷ സ്വീകരിക്കാന്‍ ഒരുക്കമാണെന്നും ജയന്തി നടരാജന്‍ പറഞ്ഞു. പാര്‍ട്ടി വിടുന്ന പ്രഖ്യാപിച്ച ജയന്തി ഏത് പാര്‍ട്ടിയിലാണ് തുടര്‍ന്ന് പ്രവര്‍ത്തിക്കുകയെന്ന് പറയാന്‍ തയ്യാറായില്ല.