Connect with us

Kerala

പെരിഞ്ഞനം നവാസ് വധക്കേസില്‍ പത്ത് പ്രതികള്‍ക്ക് ജീവപര്യന്തം

Published

|

Last Updated

തൃശൂര്‍: പെരിഞ്ഞനം നവാസിനെ ആളുമാറി വെട്ടിക്കൊന്ന കേസില്‍ പത്ത് പേര്‍ക്ക് ജീവപര്യന്തം. സിപിഎം പെരിഞ്ഞനം മുന്‍ ലോക്കല്‍ സെക്രട്ടറിയടക്കമുള്ളവര്‍ക്കാണ് ശിക്ഷ വിധിച്ചത്. ഇരിങ്ങാലക്കുട അഡീഷനല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ആദ്യത്തെ അഞ്ച് പ്രതികള്‍ 80000 രൂപ വീതവും ശേഷിക്കുന്ന അഞ്ച് പ്രതികള്‍ 60000 രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു.
നാല് പേര്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളാണ്. 9ാം പ്രതി സുമേഷിനെ വെറുതെവിട്ടു. 11 പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. 2014 മാര്‍ച്ച് രണ്ടിന് പെരിഞ്ഞനം പാണ്ടിപ്പറമ്പ് റോഡിനടുത്തുള്ള വീട്ടുപറമ്പില്‍ വച്ചാണ് നവാസിനെ കൊലപ്പെടുത്തിയത്. ബിജെപി നേതാവിനെ കൊലപ്പെടുത്താനെത്തിയവര്‍ ആളുമാറി നവാസിനെ കൊല്ലുകയായിരുന്നു.

Latest