Connect with us

National

രാജസ്ഥാനില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് 11 മരണം

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 11 പേര്‍ മരിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ജയ്‌സാല്‍മീറില്‍ നിന്ന് പാലി ജില്ലയിലെ ജയ്താരണിയിലേക്ക് പോവുകയായിരുന്ന ട്രക്കാണ് അപകടത്തില്‍ പെട്ടത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്താന്‍ പോകുകയായിരുന്ന 60 വോട്ടര്‍മാരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ 15 പേര്‍ക്ക് ഗുരുതര പരിക്കേറ്റു.