Connect with us

Kerala

മോഹന്‍ലാലിനെ ഉപയോഗിച്ച് സര്‍ക്കാര്‍ അഴിമതി നടത്തി: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങ് സംബന്ധിച്ച വിവാദം തുടരുന്നു. മോഹന്‍ലാലിനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ അഴിമതി നടത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മോഹന്‍ലാലിനെ കുറിച്ച് ആക്ഷേപമില്ല, അദ്ദേഹം അഴിമതി നടത്തിയതായും കരുതുന്നില്ല. മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ കുംഭകോണം നടത്തുകയായിരുന്നെന്നും കോടിയേരി പറഞ്ഞു.
അതേസമയം കെ മുരളീധരനും ലാലിസം പരിപാടിക്കെതിരെ രംഗത്തെത്തി. ദേശീയ ഗെയിംസ് കുഴപ്പത്തിലാകാന്‍ കാരണം ലാലിസമാണ്. ഇത് നിലവാരമുള്ള പരിപാടിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. പാട്ടുപാടേണ്ടവര്‍ നൃത്തം ചെയ്തു. നൃത്തം ചെയ്യേണ്ടവര്‍ പാട്ട് പാടിയെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടേയും കായിക മന്ത്രിയുടേയും അഭ്യര്‍ത്ഥന മാനിച്ച് ദേശീയ ഗെയിംസ് സംഘാടക സമിതി ഭാരവാഹി സ്ഥാനത്ത് സാങ്കേതികമായി തുടരുമെന്നും മുരളി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരനും സിപിഎം നേതാവ് വി ശിവന്‍ കുട്ടിയും ഉദ്ഘാടന ചടങ്ങിനെതിരെ രംഗത്തെത്തിയിരുന്നു.

Latest