Connect with us

National

സുനന്ദ പുഷ്‌ക്കറുടെ കൊലപാതകം ;മകന്‍ ശിവ മേനോനെ പോലീസ് ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സുനന്ദയുടെ മകനെ ചോദ്യം ചെയ്തു. സുനന്ദയുടെ മകന്‍ ശിവ മേനോനെയാണ് ഡല്‍ഹി പോലീസ് ചോദ്യം ചെയ്തത്. സുനന്ദയ്ക്ക് ഐപിഎല്ലുമായുണ്ടായിരുന്ന ബന്ധവും മറ്റും ശിവ മേനോനോട് പോലീസ് ചോദിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്.
സുനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനഞ്ചോളം പേരെ പോലീസ് ചോദ്യം ചെയ്തു. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിംഗ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക നളിനിസിംഗ് തുടങ്ങിയവരേയും പോലീസ് ചോദ്യം ചെയ്തിരുന്നു.

സുനന്ദയുടെ മരണത്തില്‍ സംശയമില്ലെന്ന് നേരത്തെ ശിവ മേനോന്‍ വ്യക്തമാക്കിയിരുന്നു. ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും പോലീസ് ചോദിച്ചറിഞ്ഞതായാണ് വിവരം. ഇന്ന് ഉച്ചയോടെ ഡല്‍ഹി പോലീസ് ആസ്ഥാനത്ത് എത്തിയാണ് ശിവ മേനോന്‍ മൊഴി നല്‍കിയത്.

Latest