Connect with us

Techno

ഗൂഗിള്‍ ടോക്ക് പ്രവര്‍ത്തനം നിര്‍ത്തുന്നു

Published

|

Last Updated

ഗൂഗിളിന്റെ ചാറ്റിംഗ് സേവനമായ ഗൂഗിള്‍ ടോക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഫിബ്രുവരി പതിനാറിന് ഗൂഗിള്‍ ടോക്ക് സേവനം മതിയാക്കാനാണ് ഗൂഗിള്‍ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ ഹാംഗ്ഔട്ട് കൂടുതല്‍ പേര്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ഗൂഗിള്‍ എത്തിയിരിക്കുന്നത്.

ഡെസ്‌ക്‌ടോപ്പില്‍ സ്വതന്ത്രമായി ഉപയോഗിക്കാമായിരുന്ന ചാറ്റിംഗ് സേവനമായിരുന്നു ജിടോക്ക്. ഫെബ്രുവരി 16 കഴിയുമ്പോള്‍ ഓര്‍ക്കുട്ട് പോലെ ജിടോക്കും ഓര്‍മയായി മാറും. ഗൂഗിളിന്റെ ഇന്‍സ്റ്റന്‍ഡ് മെസേജിങ് സേവനങ്ങളെല്ലാം ഹാംഗ്ഔട്ട് ആപിനാല്‍ റീപ്ലെയ്‌സ് ചെയ്യാലും ഗൂഗിള്‍ തീരുമാനിച്ചിട്ടുണ്ട്.

Latest