Connect with us

Oddnews

ബ്രസീലില്‍ ആറുവയസ്സുകാരിയെ പിരാന മല്‍സ്യങ്ങള്‍ കൊന്നു

Published

|

Last Updated

സാവോപോളോ: ബ്രസീലില്‍ ബോട്ടു മറിഞ്ഞ് നദിയില്‍ വീണ ആറുവയസ്സുകാരിയെ പിരാന മല്‍സ്യങ്ങള്‍ കടിച്ചു കൊന്നു. ബോട്ടുമറിഞ്ഞ് വെള്ളത്തില്‍ വീണ കുട്ടിയുടെ കാലിലെ മാംസം പിരാനകള്‍ കടിച്ചെടുത്തതായി ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലെത്തിച്ച ശേഷമാണ് കുട്ടി മരിച്ചത്.

മുത്തശ്ശിക്കും മറ്റു -നാല് കുട്ടികള്‍ക്കുമൊപ്പം മോണ്ടി അലഗ്രയിലെ നദിയില്‍ ബോട്ടിംഗ് നടത്തുകയായിരുന്ന അഡ്രില മുനിസ് എന്ന കുട്ടിയാണ് ആക്രമണത്തിനിരയായത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കത്തില്‍ ബോട്ടുമറിഞ്ഞ് എല്ലാവരും വെള്ളത്തില്‍ വീഴുകയായിരുന്നു. മറ്റുള്ളവരെല്ലാം ബോട്ടില്‍ തിരിച്ചു കയറിയെങ്കിലും കുട്ടിയുടെ കാല്‍ പിരാനകള്‍ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.