Connect with us

Ongoing News

ദേശീയ ഗെയിംസ്: സൈക്ലിംഗില്‍ കേരളത്തിന് സ്വര്‍ണം

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിന് പതിനെഞ്ചാം സ്വര്‍ണം. സൈക്ലിംഗില്‍ വി. രജനിയാണ് കേരളത്തിന് സ്വര്‍ണം നേടിയത്. 72 കിലോമീറ്റര്‍ എലീറ്റ് സൈക്ലിംഗിലാണ് രജനിയുടെ സ്വര്‍ണ നേട്ടം.
കേരളത്തിന്റെ അഞ്ജിത ടിസിക്കാണ് വെള്ളി മെഡല്‍.
അതേസമയം, ദേശീയ ഗെയിംസില്‍ നീന്തല്‍ മത്സരങ്ങള്‍ ഇന്ന് സമാപിക്കും. 100 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക് എന്നിവയില്‍ പുരുഷവനിത ഫൈനലുകള്‍ ഇന്ന് നടക്കും. നീന്തല്‍ കുളത്തില്‍ ആറ് സ്വര്‍ണം നേടിയ സജന്‍ പ്രകാശ് ഇന്നും മത്സരത്തിനായി ഇറങ്ങും.