Connect with us

Kerala

സായുധസമരങ്ങള്‍ വിജയമെന്നു മാവോയിസ്റ്റുകള്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ നടത്തിയ സായുധ സമരങ്ങള്‍ വിജയകരമാണെന്നും അക്രമത്തിന്റെ പാതയില്‍ നിന്ന് തല്‍കാലം പിന്‍മാറുകയാണെന്നും മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അക്രമം അവസാനിപ്പിച്ചതായി പറയുന്നത്. മാവോയിസ്റ്റ് നേതാവ് ജോഗിയുടെ പേരിലാണു വാര്‍ത്താക്കുറിപ്പ്.

രാഷ്ട്രീയ- സൈനിക പ്രചാരണത്തിന് ഇടവേള നല്‍കുകയാണ്. തല്‍കാലം സായുധ പോരാട്ടങ്ങള്‍ സംഘടിപ്പിക്കില്ല. കഴിഞ്ഞയിടെ നടന്ന സായുധ പോരാട്ടങ്ങളെല്ലാം പ്രാദേശിക പിന്തുണയോടെയായിരുന്നു. പാലക്കാട്ടുനിന്ന് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും വാര്‍ത്താക്കുറിപ്പില്‍ മാവോയിസ്റ്റുകള്‍ ആവശ്യപ്പെട്ടു.

Latest