Connect with us

Kerala

ഹജ്ജ് അപേക്ഷ 20,000കടന്നു

Published

|

Last Updated

കൊണ്ടോട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചവരുടെ എണ്ണം20,000 ആയി. ഇന്നലെ വരെ ലഭിച്ച 6982 കവറുകളില്‍ നിന്നുള്ള ശരാശരി അപേക്ഷകരുടെ എണ്ണം കണക്കാക്കുമ്പോള്‍ 20,000 കഴിയും .
ഇന്നലെ വരെ ലഭിച്ച കവറുകളില്‍ റിസര്‍വ് കാറ്റഗറി എ വിഭാഗത്തില്‍ ( 70 വയസ് പൂര്‍ത്തിയായവര്‍) 762 കവറുകളും റിസര്‍വ് കാറ്റഗറി ബി യില്‍ ( തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍) 701 കവറുകളും തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവരുടെ കവറുകള്‍ 772 ഉം കവറുകള്‍ ബാക്കിയുള്ള 5059 കവറുകള്‍ ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടതുമാണ് .ഓന്‍ ലൈന്‍ ആയി അപേക്ഷിച്ചവരുടെ എണ്ണം ഇതിന് പുറമെയാണ് പൂരിപ്പിച്ച അപേക്ഷകയുമായി എത്തിയവരുടെ വന്‍ തിരക്കാണ് ഹജ്ജ് ഹൗസില്‍ അനുഭവപ്പെടുന്നത് .
അപേക്ഷകളില്‍ സൂക്ഷ് മ പരിശോധന നടത്തുന്നതിനും സ്വീകരിക്കുന്നതിനുമായി 20 ല്‍ അധികം താത് കാലിക ജീവനക്കാര്‍ ഇവിടെ സേവനം ചെയ്യുന്നുണ്ട് .ഹജ്ജ് അപേക്ഷാ ഫോറവും കരിപ്പൂരില്‍ വിതരണം ചെയ്യുന്നുണ്ട് .പൂരിപ്പിച്ച അപേക്ഷകളുമായി എത്തുന്നവര്‍ക്കുള്ള ടോക്കണ്‍ വിതരണം കാലത്ത് ഒമ്പത് മണി മുതല്‍ ആരംഭിക്കും.വൈകിട്ട് മൂന്ന് മണി വരെയായിരിക്കും ടോക്കണ്‍ വിതരണം ചെയ്യുക.
2016 മാര്‍ച്ച് 20 വരെ കാലാവധിയുള്ള പാസ് പോര്‍ട്ടുള്ളവര്‍ക്ക് മാത്രമെ ഹജ്ജിനു അവസരം ലഭിക്കുകയുള്ളൂ.പേരു വിവരങ്ങള്‍ കൈ കൊണ്ടെഴുതിയ പാസ് പോര്‍ട്ടും സ്വീകാര്യമില്ല.ഈ മാസം 20 ഓടെ ഹജ്ജ് അപേക്ഷ സ്വീകരിക്കല്‍ അവസാനിക്കും.