Connect with us

Kerala

സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കരയോഗങ്ങളുടെ പ്രമേയം

Published

|

Last Updated

പത്തനംതിട്ട: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും കരയോഗ പ്രമേയം. പത്തനംതിട്ടയിലെ രണ്ട് കരയോഗങ്ങളാണ് പ്രമേയം പാസാക്കിയത്. ബാര്‍കോഴ വിഷയത്തില്‍ മാണിയെ പിന്തുണച്ച സുകുമാരന്‍ നായരുടെ പ്രസ്താവന ശരിയായില്ലെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
മാണിയെ പിന്തുണച്ച പ്രസ്താവന പിന്‍വലിക്കണം. സമുദായ നേതാവായ ബാലകൃഷ്ണപിള്ളയെ അനുകൂലിച്ചില്ലെങ്കിലും തള്ളപ്പറയാന്‍ പാടില്ലായിരുന്നുന്നെന്നും പ്രമേയത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest