Connect with us

Ongoing News

അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് വിജയം

Published

|

Last Updated

അഡ്‌ലെയ്ഡ്: ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം. 153 റണ്‍സിനാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ 364 റണ്‍സിന് മറുപടിയായി അഫ്ഗാന് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ച്വറി നേടിയ നവ്രോസ് മംഗലും 44 റണ്‍സെടുത്ത ഉസ്മാന്‍ ഘനിയുമാണ് അഫ്ഗാന്‍ നിരയില്‍ തിളങ്ങിയത്. 116 പന്തില്‍ 60 റണ്‍സാണ് മംഗല്‍ നേടിയത്. ഇന്ത്യയ്ക്കായി മോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം നേടി. ജയിച്ചെങ്കിലും ദുര്‍ബലരായ അഫ്ഗാന്‍ ബാറ്റിങ് നിരയെ ഓള്‍ ഔട്ടാക്കാന്‍ കഴിയാതിരുന്നത് ഇന്ത്യന്‍ ബൗളിങ്ങ് നിരയുടെ ദൗര്‍ബല്യം ഒരിക്കല്‍കൂടി ചൂണ്ടിക്കാട്ടി.
നേരത്തെ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടേയും അര്‍ധ സെഞ്ച്വറി നേടിയ റെയ്‌ന, രഹാനെ എന്നിവരുടേയും മികവിലാണ് ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സെടുത്തത്. 122 പന്തില്‍ 150 റണ്‍സാണ് രോഹിത് ശര്‍മ അടിച്ചെടുത്തത്. 7 സിക്‌സറുകളുടേയും 12 ഫോറുകളുടേയും അകമ്പടിയോടെയായിരുന്നു രോഹിതിന്റെ പ്രകടനം. 71 പന്ത് നേരിട്ട റെയ്‌ന മൂന്ന് സികസറുകളുടേയും അഞ്ച് ഫോറുകളുടേയും പിന്തുണയോടെ 75 റണ്‍സ് നേടി. 61 പന്ത് നേരിട്ട രഹാനെ 88 റണ്‍സ് നേടി പുറത്താകാതെ നിന്നു. 2 ഫോറും 12 സിക്‌സറുകളും രഹാനെ നേടി.
ധവാന്‍ (4), കോഹ്‌ലി (5), ധോനി (10), എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. 11 റണ്‍സെടുത്ത ജഡേജ പുറത്താകാതെ നിന്നു.