Connect with us

Kerala

കെജ്‌രിവാളിന് വിഎസിന്റെ അഭിനന്ദനം; ബിജെപി വിരുദ്ധ തരംഗമെന്ന് ഉമ്മന്‍ചാണ്ടി

Published

|

Last Updated

തിരുവനന്തപുരം: ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് ചരിത്ര വിജയം സമ്മാനിച്ച അരവിന്ദ് കെജ്‌രിവാളിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ അഭിനന്ദനം. ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്ന ആത്മാര്‍ത്ഥ സമീപനത്തെ ജനങ്ങള്‍ സ്വീകരിക്കുമെന്നതിന്റെ സാക്ഷിപത്രമാണ് ദില്ലിയിലെ എഎപിയുടെ വിജയമെന്ന് വി എസ് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ഡല്‍ഹിയില്‍ ജനം ബിജെപിക്ക് എതിരെയാണ് വോട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാലാകാലമായി കോണ്‍ഗ്രസിന് കിട്ടുന്ന വോട്ട് എഎപിക്ക് ലഭിച്ചതോടെ ഡല്‍ഹിയില്‍ ബിജെപി തരംഗമാണ് സംഭവിച്ചത്. കോണ്‍ഗ്രസിന് സംഭവിച്ച പിഴവുകള്‍ വിശകലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.