Connect with us

Kannur

ബാസ്‌കറ്റ്: വനിതകള്‍ സെമിയില്‍

Published

|

Last Updated

ബാസ്‌കറ്റ് ബോളില്‍ ഛത്തീസ്ഗഢിനെതിരെ കേരളത്തിന്റെ പ്രകടനം.

കണ്ണൂര്‍: മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ മത്സത്തില്‍ കേരള വനിതാ ടീം സെമി ഫൈനലിലെത്തി. പുരുഷ ടീം സെമി കാണാതെ പുറത്തായി.
നിലവിലെ ദേശീയ ചാമ്പ്യന്മാരായ ഛത്തീസ്ഗഢിനെ അട്ടിമറിച്ചാണ് കേരള വനിതാ ടീം സെമിയിലെത്തിയത്. (76-46). നേരത്തെ തമിഴ്‌നാടിനോട് പരാജയപ്പെട്ട കേരള ടീമിനു സെമിയിലെത്തണമെങ്കില്‍ ചത്തീസ്ഗഢിനെതിരെ വിജയം അനിവാര്യമായിരുന്നു.
യാതൊരു പിഴവും വരുത്താതെ കേരള ടീമംഗങ്ങള്‍ ഈ കടമ്പ കടന്ന് പൂള്‍ എയില്‍ ഒന്നാമതെത്തി. ചത്തീസ്ഗഢിന്റെ ഏഴടി താരം പൂനം ചതുര്‍വേദിയെ സമര്‍ഥമായി പ്രതിരോധിച്ചാണ് കേരളം പല തവണ പോയിന്റുകള്‍ കരസ്ഥമാക്കിയത്.
സെമിഫൈനലില്‍ കേരള വനിതാ ടീം കര്‍ണാടകയെയും തമിഴ്‌നാട് മഹാരാഷ്ട്രയേയും നേരിടും. പുരുഷ വിഭാഗത്തില്‍ ഉത്തരാഖണ്ഡ് സര്‍വീസസിനേയും തമിഴ്‌നാട് കര്‍ണാടകയേയും നേരിയും. വനിതാ വിഭാഗത്തില്‍ കര്‍ണാടക പഞ്ചാബിനെ (77 – 47)നു പരാജയപ്പെടുത്തി.

Latest