Connect with us

Kerala

മാണിക്കൊപ്പമുള്ള പരിപാടി വി എസ് ബഹിഷ്‌കരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കൊപ്പമുള്ള പരിപാടി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ബഹിഷ്‌കരിച്ചു. ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയസ് ജന്മശതാബ്ദി ആഘോഷ പരിപാടിയില്‍ നിന്നാണ് വി എസ് വിട്ടുനിന്നത്. കെ എം മാണി പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന അറിഞ്ഞതോടെയാണ് വി എസ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
ബാര്‍കോഴക്കേസില്‍ പ്രതിയായ മാണി രാജവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ രാജിയാവശ്യം മാണി തള്ളിയിരുന്നു. ധനമന്ത്രിക്കെതിരെ സമരം ശക്തമാക്കാനിരിക്കെയാണ് വി എസ് വേദി പങ്കിടേണ്ടെന്ന് തീരുമാനിച്ചത്.

Latest