Connect with us

National

ബീഹാര്‍ മന്ത്രിസഭയിലെ ഏഴുപേരെ ജെഡിയു പുറത്താക്കി

Published

|

Last Updated

പാറ്റ്‌ന: ബിഹാര്‍ മന്ത്രിസഭയിലെ ഏഴു പേരെ ജെഡിയു പുറത്താക്കി. ജിതിന്‍ റാം മാഞ്ചി അനുകൂലികളായ മന്ത്രിമാരെയാണ് പുറത്താക്കിയത്. ജിതിന്‍ റാം മാഞ്ചിയെ ജനതാദള്‍ യുണൈറ്റില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. മാഞ്ചിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും പ്രാഥമിക അംഗത്വം റദ്ദാക്കിയതായും വക്താവ് കെ സി ത്യാഗി അറിയിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ്‌കുമാര്‍ തന്റെ വിശ്വസ്തനായ മാഞ്ചിയെ മുഖ്യമന്ത്രിയാക്കുകായിരുന്നു. എന്നാല്‍ ബിജെപി നേതൃത്വത്തോട് മാഞ്ചി സ്വീകരിച്ച മൃദുസമീപനം ഇരുവര്‍ക്കുമിടയില്‍ അസ്വസ്ഥതകളുണ്ടാക്കുകയായിരുന്നു. മാഞ്ചി ജെഡിയു വിട്ട് ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ തുടരവേയാണ് ജെഡിയു മാഞ്ചിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.

നിയമസഭ പിരിച്ചുവിടാന്‍ മാഞ്ചി ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിരുന്നു. 243 അംഗങ്ങളുള്ള നിയമസഭയില്‍ ജെഡിയുവിനു 111 എംഎല്‍എമാരാണുള്ളത്. ഇവരില്‍ 104 പേരും നിതീഷ് കുമാറിനെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

Latest