Connect with us

Malappuram

നഷ്ടമായത് പണ്ഡിത തറവാട്ടിലെ കുലപതി

Published

|

Last Updated

ഒരു യുഗത്തിന്റെ അന്ത്യംകൂടി
മലപ്പുറം: സുന്നി പ്രസ്ഥാന ചരിത്രത്തില്‍ ഒരു യുഗത്തിന്റെ അന്ത്യംകൂടിയാണ് സമസ്ത അധ്യക്ഷന്‍ എം എ ഉസ്താദിന്റെ മരണത്തോടെ സംഭവിച്ചിരിക്കുന്നതെന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അനുശോചന കുറിപ്പില്‍ പറഞ്ഞു.
സമസ്തയുടെ സ്ഥാപക നേതാക്കളില്‍ നിന്ന് പതാകയേറ്റുവാങ്ങാന്‍ ഭാഗ്യം ലഭിക്കുകയും ഏഴു പതിറ്റാണ്ടു കാലം സുന്നീ പ്രസ്ഥാന രംഗത്ത് സജീവമാവുകയും ചെയ്ത ജ്യോതിസ്സാണ് നൂറുല്‍ ഉലമ എം എ ഉസ്താദ്.
ഒരു പണ്ഡിത-ബഹുജന പ്രസ്ഥാനമെന്നതിലുപരി സമസ്തക്ക് സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കരിക്കുന്നതിനും അതിന് ഭൗതികമായി നേതൃത്വം നല്‍കുന്നതിനും എം എ ഉസ്താദ് ധീരമായി മുന്നോട്ടു വന്നു. വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പരിമിതമായ കാലത്ത് തന്നെ ലോക ഇസ്‌ലാമിക ചലനങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുകയും അവ സമൂഹത്തിലുണ്ടാക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു അദ്ദേഹം. ബഹു ഭാഷാ പാണ്ഡിത്യവും പരന്ന വായനയും തെളിഞ്ഞ ചിന്തയുമാണ് ഉസ്താദിനെ ഇതിന് പര്യപ്തമാക്കിയത്.
ജീവിതവും പഠനവും വായനയും യാത്രയും എല്ലാം കണിശവും കൃത്യവുമായ നിഷ്ഠയോടെയായിരുന്നു നൂറുല്‍ ഉലമക്ക്. അതു കൊണ്ടു തന്നെയാണ് മരണത്തിന്റെ അടുത്ത ദിവസങ്ങളില്‍ പോലും പൊതു രംഗത്ത് സജീവമായി നില്‍ക്കാനായത്. എം എ ഉസ്താദിന്റെ രചനകള്‍ മുസ്‌ലിം കേരളത്തിന്റെ ഭൗതിക വളര്‍ച്ചയില്‍ ഏറെ പങ്കുവഹിച്ചു. കിറുകൃത്യമായ നിരീക്ഷണങ്ങളും വിലയിരുത്തലുകളും അവയെ വ്യതിരിക്തമാക്കി.
ഇസ്‌ലാമിക ചിന്തയുടെ സത്യമാര്‍ഗത്തെക്കുറിച്ചു മിഥ്യാധാരണകളെക്കുറിച്ചും അവിടുന്ന് എഴുതി. വ്യക്തിപരമായി എനിക്ക് ഉസ്താദുമായുള്ള ബന്ധം വേറിട്ടതായിരുന്നു. എന്റെ മാതൃപിതാവ് തൃക്കരിപ്പൂര്‍ ശൈഖ് ഷാഹുല്‍ ഹമീദ് തങ്ങളുടെ ശിഷ്യനായിരുന്നു അവിടുന്ന്. പത്ത് വര്‍ഷവും അവര്‍ക്ക് കീഴിലാണ് വിദ്യഭ്യാസം നേടിയത്.
ആ അടുപ്പം അവസാനകാലം വരെ അവിടുന്ന് കാത്തു പോന്നിരുന്നു. ഏറെ ശാരീരിക വിഷമതകള്‍ക്കിടയിലും കഴിഞ്ഞ മാര്‍ച്ച് 29ന് അവിടുന്ന് സ്വലാത്ത് നഗറിലെത്തി കുട്ടികളോടൊന്നിച്ച് സമയം ചിലവഴിച്ചു. അന്ന് തന്നെ, മഅ്ദിന്‍ അക്കാദമിയിലെ മുത്വവ്വല്‍ ബാച്ചിന്റെ ഉദ്ഘാടനവും എം എ ഉസ്താദ് നിര്‍വഹിച്ചു.
മലപ്പുറം: പണ്ഡിത തറവാട്ടിലെ കുലപതിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റുമായ എം എ ഉസ്താദിന്റെ വേര്‍പാട് കനത്ത നഷ്ടമാണെന്ന് എസ് വൈ എസ് ജില്ലാ സെക്രട്ടറിയറ്റ് അനുശോചിച്ചു.
അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് സ്ഥാന വഹിച്ചിരുന്ന ഉസ്താദ് നിരവധി ഗ്രന്ഥങ്ങളുടെ രചയ്താവും ജാമിഅ സഅദിയ്യ ജനറല്‍ മാനേജറുമായിരുന്നു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.
ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, മുഹമ്മദ് ഇബ്‌റാഹിം, അലവി സഖാഫി കോളത്തൂര്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി,അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അലവി പുതുപ്പറമ്പ്, കെ പി ജമാല്‍ കരുളായി, ബശീര്‍ പറവന്നൂര്‍ സംബന്ധിച്ചു.

മാറ്റിവെച്ചു
മലപ്പുറം: എടരിക്കോട് താജുല്‍ ഉലമ നഗറില്‍ ഇന്ന് നടത്താ നിരുന്ന സമ്പൂര്‍ണ വളണ്ടി യര്‍മാരുടെ യോഗം മാറ്റി വെച്ചതായി കണ്‍വീനര്‍ അറി യിച്ചു.
സ്ഥാപനങ്ങള്‍ക്ക്
അവധി
മലപ്പുറം: സമസ്ത പ്രസിഡന്റ് എം എ ഉസ്താദിന്റെ നിര്യാണത്തെ തുടര്‍ന്ന് വേങ്ങര അല്‍ ഇഹ്‌സാന്‍ സ്ഥാപനങ്ങള്‍, കൊണ്ടോ3ട്ടി ബുഖാരി സ്ഥാപനങ്ങള്‍, പരപ്പനങ്ങാടി തഅ്‌ലീം സ്ഥാപനങ്ങള്‍, എരുമമുണ്ട ഐ സി സി സ്ഥാപനങ്ങള്‍, കൊളമംഗലം എം ഇ ടി, അല്‍ഹുദ സെന്‍ട്രല്‍ സ്‌കൂള്‍ കാടാമ്പുഴ, തര്‍ത്തീല്‍ കോട്ടക്കല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് സ്ഥാപന മേധാവികള്‍ അറിയിച്ചു.

Latest