Connect with us

Kozhikode

എം എ ഉസ്താദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Published

|

Last Updated

കോഴിക്കോട്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്ഥാപകനും വിദ്യാഭ്യാസ ബോര്‍ഡ് രൂപവത്കരണത്തില്‍ മുഖ്യ പങ്ക് വഹിച്ച ആളുമായ സമസ്ത പ്രസിഡന്റ് നൂറുല്‍ഉലമ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഐ എന്‍ എല്‍
കോഴിക്കോട്: വ്യക്തി ജീവിതത്തില്‍ വിശുദ്ധിയും പൊതുജീവിതത്തില്‍ കണിശമായ ആദര്‍ശനിഷ്ഠയും പുലര്‍ത്തിയ ഉന്നത പണ്ഡിതനായിരുന്നു എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. എം എയുടെ വിയോഗം വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest