Connect with us

Kerala

നിസാമിനെതിര കാപ്പ ചുമത്താനാകില്ല; കേസുകള്‍ ഒത്തു തീര്‍പ്പാക്കിയത് തിരിച്ചടിയാകും

Published

|

Last Updated

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ നിസാമിനെതിരെ കാപ്പ ( ഗുണ്ടാ വിരുദ്ധ നിയമം) ചുമത്താനുള്ള നീക്കം പാളുന്നു. മുന്‍പുണ്ടായിരുന്ന കേസുകള്‍ ഒത്തു തീര്‍പ്പാക്കിയതാണ് പൊലീസിന് തിരിച്ചടിയായത്. കാപ്പ നിയമം ചുമത്തണമെങ്കില്‍ മൂന്ന് കേസുകളിലെങ്കിലും കുറ്റപത്രം സമര്‍പ്പിക്കണം. എന്നാല്‍ നിസാമിനെതിരെ നിലവിലുള്ള മൂന്ന് കേസുകളില്‍ ഒന്നില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 16 കേസുകളിലാണ് ഇയാള്‍ പ്രതിയായത്. എന്നാല്‍ കേസുകള്‍ ഇയാള്‍ പണം ഉപയോഗിച്ച് ഒത്തുതീര്‍പ്പാക്കിയിരുന്നു. നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാപ്പ ചുമത്താന്‍ കഴിയില്ല. ചന്ദ്രബോസിനെ കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ഇനി കാപ്പ ചുമത്താന്‍ സാധിക്കൂ.
കാപ്പ് നിയമം ചുമത്താന്‍ തൊട്ടുമുമ്പത്തെ ഏഴു വര്‍ഷത്തെ കേസുകളാണ് പരിഗണിക്കുക. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന ഒരു കേസോ അല്ലെങ്കില്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന രണ്ട് കേസുകളോ പ്രതികള്‍ക്കെതിരെ വേണം. അല്ലെങ്കില്‍ നിലവില്‍ മൂന്ന് കേസുകളുടെ വിചാരണ നടക്കുന്നുണ്ടെങ്കിലും കാപ്പ ചുമത്താം.

Latest