Connect with us

Ongoing News

ബ്രാവോക്ക് ലോകകപ്പ് നഷ്ടമായേക്കും

Published

|

Last Updated

ക്രൈസ്റ്റ്ചര്‍ച്ച്: മത്സരത്തിനിടെ പരുക്കേറ്റു പുറത്തുപോയ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഡാരന്‍ ബ്രാവോയ്ക്കു ലോകകപ്പ് നഷ്ടമായേക്കും. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ബാറ്റു ചെയ്യുമ്പോള്‍ പേശിവലിവു മൂലമാണു ബ്രാവോ കളംവിട്ടത്. ബ്രാവോയുടെ പരിക്കു ഗുരുതരമാണെന്നും വിശ്രമം ആവശ്യമാണെന്നുമാണു ടീം ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.
വിന്‍ഡീസ് ഇന്നിംഗ്‌സിലെ മുപ്പത്തിരണ്ടാം ഓവറിലാണു 49 റണ്‍സുമായി ബാറ്റുചെയ്യുമ്പോള്‍ ബ്രാവോയ്ക്കു പേശിവലിവ് അനുഭവപ്പെട്ടത്. റണ്‍സിനായി ശ്രമിക്കവെ പരിക്കേറ്റ ബ്രാവോ റണ്‍ പൂര്‍ത്തിയാക്കി കളത്തില്‍ വീഴുകയായിരുന്നു. പ്രാഥശുശ്രൂഷക്ക് ശേഷവും വേദന അസഹ്യമായതിനെ തുടര്‍ന്ന് കളം വിട്ടു. ഫീല്‍ഡിംഗിനും ഇറങ്ങിയില്ല. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കാതെയാണു ബ്രാവോ പുറത്തുപോയത്.

---- facebook comment plugin here -----

Latest