Connect with us

National

സ്‌പെക്ട്രം ലേലം: സര്‍ക്കാറിന്റെ ലക്ഷ്യം ഒരു ലക്ഷം കോടി സമാഹരണം

Published

|

Last Updated

ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാര്‍ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു ലക്ഷം കോടി രൂപ. ടെലികോം കമ്പനികള്‍ ലേലത്തിനായി നീക്കി വെച്ചത് 20435 കോടി രൂപയാണ്. കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്തതിന് സമാനമായ തുക സമാഹരിക്കാനാണ് സര്‍ക്കാറിന്റെ പദ്ധതി.
സ്‌പെക്ട്രം ലേലത്തിനുള്ള ഇ എം ഡി (ഏണസ്റ്റ് മണി ഡെപോസിറ്റ്) 12000 കോടി രൂപ മതിയെങ്കിലും ടെലികോം കമ്പനികള്‍ 20435 കോടി നിക്ഷേപിച്ചിട്ടുണ്ട്. ലേലം കടുത്തതായിരിക്കുമെന്നാണ് ഇത് നല്‍കുന്ന സൂചന. ഉയര്‍ന്ന തലത്തിലുള്ള നിക്ഷേപം നല്‍കിയതിലൂടെ സെപ്ക്ട്രം വലിയ ആവശ്യമുണ്ടെന്നാണ് മനസ്സിലാകുന്നത്. വിജയകരമായ സ്‌പെക്ട്രം ലേലമാണ് തങ്ങള്‍ ആവശ്യപ്പെടുന്നത്. ടെലികോം വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റിസര്‍വ് വിലക്ക് പുറമെ, ടു ജി, ത്രി ജി തരംഗങ്ങളുടെ ലേലത്തിലൂടെ 82000 കോടി രൂപ നേടാനാണ് സര്‍ക്കാറിന്റെ ലക്ഷ്യം. 2100 മെഗാ ഹെര്‍ട്‌സ് 3 ജി സ്‌പെക്ട്രത്തിന്റെ ചുരുങ്ങിയ ലേലത്തിലൂടെ കുറഞ്ഞത് 17555 കോടി സര്‍ക്കാറിലേക്കെത്തും. 800, 900, 1800 മെഗാഹെര്‍ട്‌സ് 2ജി സ്പ്ക്ട്രം ലേലത്തിലൂടെ 64840 കോടിയും നേടാം. ഇത് ചുരുങ്ങിയ കണക്കാണ്. എന്നാല്‍ മുന്‍കൂര്‍ നിക്ഷേപം വര്‍ധിച്ചതിനാല്‍ ഇത് ഒരു ലക്ഷം കോടി കവിയും.
ഇത്തവണത്തെ സ്‌പെക്ട്രം കുറഞ്ഞതും ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം നാലിനാണ് ലേലം. ആര്‍ ജിയോയാണ് 4500 കോടി ഇ എം ഡി സമര്‍പ്പിച്ചത്. ഭാരതി എയര്‍ടെല്‍ 4336 കോടി, ഐഡിയ സെല്ലുലാര്‍ 4000 കോടി, വോഡാഫോണ്‍ 3700 കോടി, ടാറ്റ ടെലിസര്‍വീസസ് 1500.25 കോടി, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 1175 കോടി, യൂനിനോര്‍ 724.95 കോടി, എയര്‍സെല്‍ 500 കോടി എന്നിങ്ങനെയാണ് സമര്‍പ്പിച്ചത്. ഈ മാസം നടന്ന ലേലത്തില്‍ 8759.75 കോടി രൂപയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2010ല്‍ 3ജി ലേലത്തിന് ഒമ്പത് കമ്പനികള്‍ ചേര്‍ന്ന് 3515 കോടിയും 4ജിക്ക് 11 കമ്പനികള്‍ ചേര്‍ന്ന് 2291.25 കോടിയും സമര്‍പ്പിച്ചിരുന്നു. 2012 നവംബറിലെ ലേലത്തില്‍ എട്ട് കമ്പനികള്‍ ചേര്‍ന്ന് 3382.5 കോടിയാണ് നല്‍കിയത്. 18 കല്‍ക്കരി പാടങ്ങളുടെ ലേലത്തിലൂടെ ഒരു ലക്ഷം കോടി രൂപ ശനിയാഴ്ച വരെ ലഭിച്ചിരുന്നു.

Latest