Connect with us

Gulf

സഊദിയില്‍ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം അഞ്ച് മരണം

Published

|

Last Updated

റിയാദ്: സഊദി അറേബ്യയിലെ റിയാദില്‍ ഹുറൈമിലയിലുണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികളടക്കം അഞ്ച് പേര്‍ മരിച്ചു. ഷഖ്‌റയില്‍ താമസിക്കുന്ന കൊല്ലം സ്വദേശികളായ ഹനീഫ്, ഭാര്യ നൂര്‍ജഹാന്‍, സുഹൃത്തുക്കളായ ഗുരുവായൂര്‍ സ്വദേശി സലീം, ഷെരീഫ്, ഉത്തര്‍ പ്രദേശ് സ്വദേശിയായ ഡ്രൈവര്‍ എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് അപകടം. രാത്രി ഏഴരയോടെ ഹുറൈമിലയില്‍ നിന്ന് താദിഖിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ സഊദി പൗരന്റെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടില്‍ നിന്നെത്തിയ സലീമിനെ വിമാനത്താവളത്തില്‍ നിന്ന് സ്വീകരിച്ച് മടങ്ങവേയായിരുന്നു അപകടം.

Latest