Connect with us

Kerala

സ്വകാര്യ ബസ്‌സമരം മാറ്റിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാര്‍ നാളെ മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. തൊഴില്‍ മന്ത്രി ഷിബു ബേബി ജാേണിന്റെ  നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

പ്രതിമാസ വേതനം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. അതേസമയം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സമരം ആരംഭിക്കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Latest