Connect with us

Kerala

എ വിന്‍സെന്റ് അന്തരിച്ചു

Published

|

Last Updated

ചെന്നൈ: വിഖ്യാത ചലച്ചിത്രകാരന്‍ എ വിന്‍സെന്റ് അന്തരിച്ചു. 86 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകീട്ട് ചെന്നൈയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചെന്നൈയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഛായാഗ്രാഹകനായി സിനിമാലോകത്തെത്തിയ അദ്ദേഹം പിന്നീട് സംവിധാനരംഗത്തേക്ക് കടക്കുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 30ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യമായി ക്യാമറ ചലിപ്പിച്ചത് “നീലക്കുയുലി” ന് വേണ്ടിയായിരുന്നു. വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥയൊരുക്കിയ “ഭാര്‍ഗവീനിലയം” ആണ് അദ്ദേഹം ആദ്യം സംവിധാനം ചെയ്തത്. മുറപ്പെണ്ണ്, അശ്വമേധം, ത്രിവേണി, നഗരമേ നന്ദി തുടങ്ങിയവയാണ് പ്രധാന ചലച്ചിത്രങ്ങള്‍. മികച്ച സംവിധാന ശൈലിയിലൂടെയും ചായാഗ്രഹണത്തിലൂടെയും ആസ്വാദകര്‍ക്ക് നവ്യാനുഭവമൊരുക്കി എ വിന്‍സന്റിന്റെ ചിത്രങ്ങള്‍.
ജെ സി ഡാനിയേല്‍ പുരസ്‌കാരം, മികച്ച സംവിധാകയനുള്ള സംസ്ഥാന പുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

Latest