Kerala
ബാര്‍ കോഴ അന്വേഷണം വൈകുന്നതില്‍ കേരളാ കോണ്‍ഗ്രസിന് അതൃപ്തി
തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍കോഴ കേസ് അന്വേഷണം വൈകുന്നതില്‍ കേരളാ കോണ്‍ഗ്രസ്(എം)ന് അതൃപ്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടു. പി ജെ ജോസഫ്, പി സി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടത്.
ബജറ്റ് അവതരണത്തിന് നിയമസഭ കൂടാനിരിക്കെ അതിന് മുമ്പ് അന്വേഷണത്തില്‍ എന്തെങ്കിലും തീരുമാനം ഉണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. കോഴ ആരോപണം നേരിടുന്ന മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----