Connect with us

Ongoing News

ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍

Published

|

Last Updated

സിഡ്‌നി: ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന് ലോകകപ്പിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറി. വെസ്റ്റിന്‍ഡീസിനെതിരെയാണ് ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിങ്. 66 പന്തില്‍ 162 റണ്‍സെടുത്ത എബിയുടെ മികവില്‍ ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്തു.
52 പന്തില്‍ സെഞ്ച്വറി നേടിയ ഡിവില്ലിയേഴ്‌സ് 64 പന്തില്‍ 150ല്‍ എത്തി. ആംല (65), ഡുപ്ലെസിസ് (62), റോസോ (61) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ലോകകപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറാണ് ദക്ഷിണാഫ്രിക്കയുടേത്. 2007 ലോകകപ്പില്‍ ബര്‍മുഡയ്‌ക്കെതിരെ ഇന്ത്യ നേടിയ 413 റണ്‍സാണ് ലോകകപ്പിലെ മികച്ച സ്‌കോര്‍. വിന്‍ഡീസിനായി ഗെയിലും റസ്സലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 52 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായി. 4 പന്തില്‍ 3 റണ്‍സെടുത്ത് വിന്‍ഡീസിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലും പുറത്തായി.

Latest