Connect with us

Ongoing News

ഒരുമയുടെ സാക്ഷാത്കാരം; പുത്തന്‍ മാതൃകകളും

Published

|

Last Updated

കോഴിക്കോട്: അനീതി ചുരത്തുന്ന കാലക്രമങ്ങളോട് മനുഷ്യപക്ഷ പോരാട്ടങ്ങളുടെ സമവാക്യമോതി എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനം ചരിത്രത്തിന്റെ ഭാഗമായി. ആധുനിക യുവതക്ക് നേരറിവ് നല്‍കി സമ്മേളന സംഘാടന ചരിത്രത്തില്‍ പുത്തന്‍ മാതൃകകള്‍ സമ്മാനിച്ചാണ് കേരളത്തിലെ ഏറ്റവും വിപുലമായ ധാര്‍മിക യുവജന പ്രസ്ഥാനം കോട്ടക്കല്‍ എന്ന ആയുര്‍വേദ നഗരിക്ക് ലോക ഭൂപടത്തില്‍ അദ്വിതീയ സ്ഥാനം കുറിച്ചു നല്‍കുന്നത്.
പ്രാസ്ഥാനിക മുന്നേറ്റത്തിനപ്പുറം സത്യസംഘത്തിനൊപ്പം മുസ്‌ലിംകേരളം ഒന്നിച്ചു ചേരുകയായിരുന്നു.
വീഥികളിലൂടെ നാടൊന്നാകെ ഒഴുകി നീങ്ങിയാണ് കോട്ടക്കലില്‍ മനുഷ്യ സാഗരം തീര്‍ത്തത്. ആധുനിക യുവതക്ക് നേരറിവ് നല്‍കി സത്യാദര്‍ശത്തിന്റെ ത്രിവര്‍ണ പതാകയുമായി തെക്കന്‍കേരളവും മധ്യകേരളവും പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രങ്ങളും പിന്നിട്ടെത്തിയ ജന സഞ്ചയത്തെ മലപ്പുറത്തിന്റെ ചരിത്ര ഭൂമിക നെഞ്ചേറ്റു.
പ്രതീക്ഷകളുടെ കാത്തിരിപ്പും വൈവിധ്യമാര്‍ന്ന പ്രചാരണ പരിപാടികളിലൂടെയും കേരളത്തിലെ യുവജന പ്രസ്ഥാനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പുതിയ രീതികളാണ് എസ് വൈ എസ് സംഭാവന ചെയ്തത്. ആരോഗ്യ കേരളം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് രാസവളപ്രയോഗമില്ലാത്ത ജൈവകൃഷിക്ക് തുടക്കം കുറിച്ചതും പ്രചാരം നല്‍കിയതും സംഘടനയുടെ വൈവിധ്യവത്കരണത്തിന്റെ പുത്തന്‍ അനുഭവമായി. മുഅല്ലിംകളും മുതഅല്ലിംകളും മുദര്‍രിസുമാരും സാധാരണക്കാരും ഒഴിഞ്ഞു കിടന്ന സ്ഥലങ്ങള്‍ കണ്ടെത്തിയും അടുക്കളത്തോട്ടങ്ങള്‍ നിര്‍മിച്ചും ജൈവകൃഷി പരിപോഷിപ്പിച്ചു. ജൈവ കൃഷിത്തോട്ടങ്ങളില്‍ വിളവെടുപ്പ് പൂര്‍ത്തിയായതോടെ മാനുഷികാധ്വാനത്തിന്റെ പുതിയ അനുഭവമാണ് പുലര്‍ന്നത്.
സാന്ത്വന ക്ലബ്ബുകള്‍ക്ക് രൂപം നല്‍കി ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള പദ്ധതി സുന്നിപ്രവര്‍ത്തകര്‍ സാക്ഷാത്കരിച്ചതോടെ കേരളത്തില്‍ ആതുര ശുശ്രൂഷാ മേഖലയിലും സന്നദ്ധ പ്രവര്‍ത്തകരിലും എസ് വൈ എസ് എന്ന ധാര്‍മിക പ്രസ്ഥാനത്തിന്റെ സന്ദേശം എത്തുകയും വിവിധ മേഖലയിലുള്ള പ്രവര്‍ത്തകരും നേതാക്കളും സംഘടനയെ ശ്ലാഘിക്കുകയും പിന്തുണക്കുകയും ചെയ്തു.

Latest