Connect with us

Business

റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് കുറച്ചു; വിപണികളില്‍ ചരിത്ര നേട്ടം

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് കുറച്ചു. നിലവിലുള്ള 7.75 ശതമാനത്തില്‍ നിന്ന് 25 അടിസ്ഥാന പോയിന്റുകളാണ് കുറച്ചത്. ഇതോടെ നിരക്ക് 7.5 ശതമാനമായി കുറഞ്ഞു. പുതിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

അതേസമയം കരുതല്‍ ധനാനുപാതം നാല് ശതമാനമായി തുടരും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് റിപ്പോനിരക്കില്‍ മാറ്റം വരുത്തുന്നത്. റിപ്പോ നിരക്ക് കുറച്ച സാഹചര്യത്തില്‍ ബാങ്കുകളുടെ പലിശനിരക്കും കുറയും.
റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിന് പിന്നാലെ ഇന്ത്യന്‍ വിപണികളില്‍ ചരിത്ര നേട്ടം കുറിച്ചു. സെന്‍സെക്‌സ് 30000 പോയിന്റ് ഭേദിച്ചു. നിഫ്റ്റി 9100ന് മുകളിലും എത്തി. 300ഓളം പോയിന്റ് ഉയര്‍ന്നാണ് സെന്‍സെക്‌സ് ഇപ്പോള്‍ വ്യാപാരം നടത്തുന്നത്.

Latest