Connect with us

International

ഇസില്‍ തീവ്രവാദികള്‍ക്ക് ബോക്കോ ഹറാമിന്റെ പിന്തുണ

Published

|

Last Updated

നൈജര്‍: നൈജീരിയയിലെ തീവ്രവാദി സംഘടന ബോകോ ഹറാം ഇസിലിന് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ദ ലെവന്റ്) പിന്തുണ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ശനിയാഴ്ച ബോക്കോ ഹറാമിന്റെ ട്വിറ്റര്‍ പേജിലാണ് നേതാവ് അബൂബക്കര്‍ ബഗ്ദാദിയുടെ ശബ്ദ രേഖയോട് കൂടിയുള്ള പ്രഖ്യാപനം വന്നത്. പക്ഷേ ഇതിന്റെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല.
“ഖലീഫ”യോടുള്ള ഞങ്ങളുടെ കൂറ് പ്രഖ്യാപിക്കുന്നുവെന്നും വിഷമ ഘട്ടത്തിലും അഭിവൃദ്ധി സമയത്തും അനുസരിക്കുകയും കേള്‍ക്കുകയും ചെയ്യുമെന്നുമാണ് ബോക്കോ ഹറാമിന്റെ വീഡിയോ അര്‍ഥമാക്കുന്നത്. വീഡിയോ സ്‌ക്രിപ്റ്റിലുള്ള ഖലീഫ, ഇസില്‍ ഭീകരരുടെ നേതാവ് അബൂബക്കര്‍ ബഗ്ദാദി എന്നറിയപ്പെടുന്ന വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പശ്ചിമേഷ്യ, ഈജിപ്ത്, ആഫ്രിക്ക, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സായുധ വിഭാഗങ്ങളുടെ പിന്തുണ പ്രഖ്യാപനങ്ങള്‍ ബഗ്ദാദി നേരത്തെ അംഗീകരിച്ചിട്ടുണ്ട്.
ഇതാദ്യമായിട്ടല്ല ഇസിലിന് പിന്തുണ പ്രഖ്യപിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം നൈജീരിയയയുടെ ഭാഗങ്ങള്‍ ഏറ്റെടുക്കല്‍ തുടങ്ങിയപ്പോഴും ഇസിലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും ബോക്കോ ഹറാം നേതാവ് അലി മൂസ അവകാശപ്പെട്ടു.