Connect with us

National

സോളാര്‍ വിമാനം അഹമ്മദാബാദില്‍ ഇറങ്ങി

Published

|

Last Updated

സൗരോര്‍ജം ഇന്ധനമാക്കിയുള്ള ലോകത്തിലെ ആദ്യ വിമാനം ഇന്ത്യയില്‍ ഇറങ്ങി. തിങ്കളാഴ്ച അബൂദബിയില്‍ നിന്ന് ലോകസഞ്ചാരം ആരംഭിച്ച വിമാനം ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യയിലെത്തിയത്. ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍ വിമാനം ലാന്‍ഡ് ചെയ്തു. നാല് ദിവസം ഇവിടെ നിര്‍ത്തിയിടുന്ന വിമാനം ഞായറാഴ്ച രാവിലെ വരാണസിയിലേക്ക് പുറപ്പെടും. അവിടെ നിന്നും തിങ്കളാഴ്ച ബര്‍മയിലെ മണ്ടലായിലേക്ക് പറക്കും.

solar flight

സ്വിസ് കേന്ദ്രമായിക്കിയുള്ള സോളാര്‍ ഇംപള്‍സ് പദ്ധതിയുടെ ഭാഗമായാണ് വിമാനം നിര്‍മിച്ചത്. സോളാര്‍ ഇംപള്‍സ് സ്ഥാപകന്‍ ആന്ദ്രെ ബോര്‍ഷ്‌ബെര്‍ഗാണ് ഒരാള്‍ക്കു മാത്രം സഞ്ചരിക്കാവുന്ന വിമാനത്തിലുള്ളത്.

വീതിയുള്ള ചിറകും വട്ടത്തിലുള്ള കോക്പിറ്റും നീണ്ട വാലും അടക്കം തുമ്പിയുടേതിന് സമാനമായ രൂപമുള്ള എസ്.ഐ. രണ്ടിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗതയിലാണ് പറക്കാന്‍ സാധിക്കുക. 72 മീറ്റര്‍ വീതിയുള്ള ചിറകുകളില്‍ സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ച ഈ ഒറ്റ സീറ്റ് . എയര്‍ബസിന്റെ എ 380 സൂപ്പര്‍ ജംബോ വിമാനത്തിന്റെ ചിറകുകള്‍ക്കൊപ്പം വീതിയുണ്ട് എസ്.ഐ. രണ്ടിന്റെ ചിറകുകള്‍ക്കും. അതേസമയം, എ 380 വിമാനത്തിന്റെ ഒരു ശതമാനം മാത്രം ഭാരമാണ് കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത ഈ വിമാനത്തിനുള്ളത്. (Read More: സൗരോര്‍ജത്തില്‍ പറക്കുന്ന ആദ്യ വിമാനം ലോകസഞ്ചാരം ആരംഭിച്ചു)

Latest