Connect with us

Kerala

ചന്ദ്രബോസ് വധം: ഡിജിപിയില്‍ സര്‍ക്കാറിന് പൂര്‍ണവിശ്വാസമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡി ജി പി ബാലസുബ്രഹ്മണ്യത്തില്‍ സര്‍ക്കാറിന് പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിന്റെ ഭാഗമായി നിന്ന് ഡി ജി പിയെ വിമര്‍ശിക്കാനാകില്ലെന്നും പി സി ജോര്‍ജിന് മറുപടിയെന്നോണം മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഡി ജി പിയില്‍ സര്‍ക്കാറിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും സഭയില്‍ അറിയിച്ചു. നിസാമുമായി ബന്ധപ്പെട്ട ഇടപാടുകളും സാമ്പത്തിക കാര്യങ്ങളും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ജയിലില്‍ വെച്ച് നിസാം ഫോണ്‍ വിളിച്ചത് ഫഌറ്റിന്റെ താക്കോലിന് വേണ്ടിയാണെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം ആശുപത്രി അധികൃതരുടെ അലംഭാവമാണ്. ഇക്കാര്യത്തില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം ആലൊചിക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.