Connect with us

Kerala

അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഭരണപക്ഷവും പോലീസും ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് ബാബു എം പാലിശ്ശേരിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

തൃശൂര്‍ ഡി സി സി പ്രസിഡന്റിനും പി എ മാധവന്‍ എം എല്‍എക്കും നിസാമുമായി അടുത്ത ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ചന്ദ്രബോസിന് ബോധമുണ്ടായിരുന്നിട്ടും മൊഴിയെടുക്കാതിരുന്നതും അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതും നിസാമിനെ രക്ഷപ്പെടുത്താനുള്ള നിക്കങ്ങളുടെ ഭാഗമായിരുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാല്‍ നിസാമിന് എതിരായ എല്ലാ കേസുകളും അതിന്റെ ഗൗരവമനുസരിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതേുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം സഭവിടുകയും ചെയ്തു.