Connect with us

Kerala

ആ ഓര്‍മകള്‍ക്ക് സുഗന്ധം വീശി നീര്‍മാതളം

Published

|

Last Updated

8pkm neermathlm2

പുന്നയൂര്‍ക്കുളം നലപ്പാട് കാവില്‍ നീര്‍മതളം പൂത്തപ്പോള്‍

അണ്ടത്തോട്: കമലയുടെ ഓര്‍മകളുടെ സുഗന്ധം പേറി പുന്നയൂര്‍ക്കുളത്തെ നാലപ്പാട്ട് കാവില്‍ നീര്‍മാതളം പൂത്തു. നീര്‍മാതളം പൂക്കുന്നത് കേവലംഒരാഴ്ചക്കാലത്തിനുമാത്രമാണ്, പുതു മഴയുടെ സുഗന്ധം മണ്ണില്‍നിന്ന് ഉയര്‍ന്നാല്‍ നീര്‍മാതളം പൂക്കാറായി എന്ന് കരുതാം പൂക്കള്‍ വന്നു നിറഞ്ഞാല്‍ ഇലകള്‍ കൊഴിയുകയും ചെയ്യും.
നാലപ്പാട്ടെ പാമ്പിന്‍ കാവില്‍ അനവധി വര്‍ഷങ്ങളായി വളര്‍ന്നു നില്‍ക്കുന്ന നീര്‍മാതളം മരം പൂക്കുന്ന കാലത്ത് നാട്ടില്‍ വെന്നെത്തുവാന്‍ കൊല്‍ക്കത്തയില്‍ ഒരു വിദ്യാര്‍ത്ഥി ആയിരുന്ന എന്നിവക്ക് സാധിച്ചിട്ടില്ല, പിന്നില്‍ വെണ്ണ വര്‍ണ്ണമുള്ള പൂക്കളും വഹിച്ചു തലയെടുപ്പോടെ നില്‍ക്കുന്ന ആ മരം വൈകാരിക സുരക്ഷിതത്വത്തിന്റെ ഒരു പ്രതീകം കണക്കെ നിലകൊള്ളുന്നു അതിന്റെ ഗന്ധം സ്മരണകലുടെ രാജവീഥികളില്‍ തളം കെട്ടുന്നു”.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ഗ്രാമസ്മൃതികളിലൂടെ കടന്നു പോയ “നീര്‍മാതളം പൂത്തകാലം” എന്ന കൃതിയിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയതാണ് നീര്‍മാതളവും നാലപ്പാട്ട് കാവും, ഗൃഹാതുര സ്മരണകളെ ഓര്‍മപ്പെടുത്തികൊണ്ട് നാലപ്പാട്ട് കാവവില്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് നീര്‍മാതളം മരം.
കഴിഞ്ഞ ദിവസം പെയ്ത മഴയോടെയാണ് മരത്തില്‍ പൂക്കള്‍ വിരിഞ്ഞത്. ഒരു മാസത്തോളം മരത്തില്‍ പൂക്കള്‍ ഉണ്ടാവുമെങ്കിലും പത്ത് ദിവസം മാത്രമാണ് പൂക്കള്‍ നിറഞ്ഞു നില്‍ക്കുക. അതു കഴിഞ്ഞില്‍ പിന്നെ കൊഴിഞ്ഞു തുടങ്ങും മഞ്ഞപ്പട്ടു വിരിച്ചപോലെ മരത്തിനു താഴെ പൂക്കളുടെ ദളങ്ങളും ഇല കളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്, നീര്‍മാതളം പൂത്തതറിഞ്ഞ് നിരവധി സന്ദര്‍ശകരാണ് കാവില്‍ എത്തുന്നത്.
രണ്ട് വര്‍ഷത്തിലോരിക്കലാണ് നീര്‍മാതളം പൂക്കാറുള്ളത് നീര്‍മാതളത്തിന്റെ ചുവട്ടില്‍ എന്നെന്നേക്കുമായി ഉറങ്ങാന്‍ ആഗ്രഹിച്ച കമലാ സുറയ്യയുടെ ഓര്‍മകള്‍ പൂക്കളായ് വിരിയുമ്പോള്‍. ആമിയെ സേഹിക്കുന്നവര്‍ക്ക് ഇതു വസന്തകാലമാണ്, ഓര്‍മകളുടെ വസന്തകാലം.

 

Latest