Connect with us

National

ലഖ്‌വിയെ വിട്ടയക്കാന്‍ ഉത്തരവ്, ഇന്ത്യ പാക് ഹൈക്കമ്മീഷണറെ വിളിപ്പിച്ചു

Published

|

Last Updated

ഇസ് ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സകീഉര്‍ റഹ്മാന്‍ ലഖ്‌വിയെ വിട്ടയക്കാന്‍ പാക് ഹൈക്കോടതി ഉത്തരവിട്ടു. ലഖ് വിയെ തടവില്‍പാര്‍പ്പിച്ചത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാക് കോടതിയുടെ നടപടി. അതിനിടെ, ലഖ്‌വിയെ വിട്ടയക്കാനുള്ള ഉത്തരവ് സംബന്ധിച്ച് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ലഖ് വിക്ക് ജാമ്യം കിട്ടിയെങ്കിലും കേസില്‍ വിചാരണനടപടികള്‍ തുടരുകയാണെന്ന് പാക് ഹൈക്കമ്മീഷണര്‍ ഇന്ത്യയെ അറിയിച്ചു.

2009ലാണ് ലഖ്‌വിയെ ജയിലിലടച്ചത്. 2014 ഡിസംബറില്‍ പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ലഖ്‌വിക്ക് ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ഉളപ്പെടെ രാജ്യങ്ങള്‍ രംഗത്ത് വന്നതോടെ ലഖ്‌വിയെ വീണ്ടും കരുതല്‍ തടങ്കലിലാക്കുകായിരുന്നു.

---- facebook comment plugin here -----

Latest