Connect with us

Kerala

ഭക്ഷ്യവസ്തുക്കളുടെ അധിക നികുതി പിന്‍വലിക്കും

Published

|

Last Updated

തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച അധിക നികുതി പിന്‍വലിക്കുമെന്ന് ധനമന്ത്രി കെ എം മാണി സഭയെ അറിയിച്ചു. അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ നികുതി വര്‍ധിപ്പിക്കാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പിന്‍വലിക്കാന്‍ യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചതോടെയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്.
അരി, അരിയുല്‍പ്പനങ്ങല്‍, ഗോതമ്പ് എന്നിവയ്ക്ക് ഒരു ശതമാനവും മൈദ, റവ, ആട്ട, സൂചി എന്നിവയ്ക്ക് അഞ്ചുശതമാനവുമാണ് നികുതിയായി ഏര്‍പ്പെടുത്തിയിരുന്നത്. ഇത് പിന്‍വലിക്കും. പഞ്ചസാരയ്ക്ക് രണ്ട് ശതമാനവും വെളിച്ചെണയ്ക്ക് ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തിയതും പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബജറ്റ് ജനദ്രോഹപരമാണെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം.