Connect with us

International

ഇസ്‌റാഈലില്‍ വീണ്ടും നെതന്യാഹു

Published

|

Last Updated

ടെല്‍അവീവ്: ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പ ഫലം പുറത്തുവന്നപ്പോള്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് മുന്‍തൂക്കം. 120 അംഗ പാര്‍ലമെന്റില്‍ (നെസറ്റ്) 29 സീറ്റുകള്‍ ലിക്കുഡ് നേടി. പ്രതിപക്ഷമായ സയണിസ്റ്റ് യൂണിയന് 24 സീറ്റ് ലഭിച്ചെന്നും ഇസ്‌റാഈല്‍ മാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ബെന്യാമിന് സഖ്യകക്ഷിളുമായി അധികാരത്തില്‍ തുടരാനാകും.
ഇത് നാലാം തവണയാണ് നെതന്യാഹു പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഇതുവരെയില്ലാത്ത തരത്തിലുള്ള വെല്ലുവിളികള്‍ അദ്ദേഹത്തിന് ഇത്തവണ നേരിടേണ്ടി വരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുമായാണ് അദ്ദേഹം വീണ്ടും അധികാരത്തിലെത്തുന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ നെതന്യാഹു ഇറക്കിയ വംശീയകാര്‍ഡാണ് അദ്ദേഹത്തെ തുണച്ചത്. പതിനൊന്ന് പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഈ പാര്‍ട്ടികളില്‍ പലതും ഏതുപക്ഷത്തേക്കും പോകാന്‍ തയ്യാറുള്ളവരാണ്.

150317191514-bibi-netanyahu-speech---

Latest